രാജ്യത്ത് എല്ലാ ആനുകൂല്യവും ലഭിക്കുന്നത് അതിസമ്പന്നർക്കുമാത്രം -പിണറായി വിജയൻ

കോഴിക്കോട് : ദരിദ്രരുടെ എണ്ണം ഓരോവർഷവും കൂടുമ്പോഴും രാജ്യത്ത് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നത് ഏറ്റവും ചെറിയ വിഭാഗമായ അതിസമ്പന്നർക്ക് മാത്രമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ജില്ലാകമ്മിറ്റി ഓഫീസായ വ്യാപാരമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിസമ്പന്നർ വായ്പയെടുത്താൽ അത് കൃത്യമായി തിരിച്ചടയ്ക്കില്ല. പിന്നീട് സർക്കാർ എഴുതിത്തള്ളും. പക്ഷേ, ഏത് സാഹചര്യം വന്നാലും സാധാരണക്കാരുടെ വായ്പ എഴുതി തള്ളില്ല.
6.30 കോടി ആളുകളാണ് ഓരോ വർഷവും രാജ്യത്ത് ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീഴുന്നത്. അതിദരിദ്രരുടെ എണ്ണംപെരുകിക്കൊണ്ടിരിക്കുകയാണ്.
ദാരിദ്യം അവസാനിപ്പിക്കുന്നതിനുള്ള ഘട്ടം രാജ്യം പിന്നിട്ടുകഴിഞ്ഞുവെന്നും പിണറായി വിജയൻ പറഞ്ഞു. മേയർ ഒ. സദാശിവൻ അധ്യക്ഷനായി. പി.കെ. ഗിരീഷ് മെമ്മോറിയൽ ഹാൾ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. വ്യാപാരി മിത്ര മരണാനന്തര സഹായവിതരണം വി.കെ. ഫൈസൽ ബാബു എം.എൽ.എ.യും പി.കെ. ഗിരീഷിന്റെ ഫോട്ടോ അനാച്ഛാദനം സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ്കോയയും നിർവഹിച്ചു.
സി.പി.എം. ജില്ലാസെക്രട്ടറി എം. മെഹബൂബ്, സി.പി.ഐ. ജില്ലാസെക്രട്ടറി പി. ഗവാസ്, ആർ.ജെ.ഡി. നേതാവ് സലീം മടവൂർ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽഗഫൂർ, ജില്ലാസെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറി വരുൺ ഭാസ്കർ, അബ്ദുൽ ഗഫൂർ രാജധാനി എന്നിവർ സംസാരിച്ചു.