സമ്പൂർണ ഭരണഘടനാ സാക്ഷരത ശില്പശാല സംഘടിപ്പിച്ചു

താമരശ്ശേരി : താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സമ്പൂർണ ഭരണഘടനാ സാക്ഷരതായജ്ഞം വിജയിപ്പിക്കുന്നതിനായി ശില്പശാല സംഘടിപ്പിച്ചു. താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന സമ്പൂർണ ഭരണഘടന സാക്ഷരതാ ശില്പശാല മുൻ എം.എൽ.എ. വി.എം. ഉമ്മർ ഉദ്ഘാടനംചെയ്തു. പഞ്ചായത്തിലെ ഒൻപതിനായിരത്തോളം വീടുകളിലെ മുഴുവൻ അംഗങ്ങൾക്കും ഭരണഘടനാ സാക്ഷരത ലഭ്യമാക്കുന്നതിനുള്ള കർമപദ്ധതി കില പ്രൊഫസർ ഡോ. വിനോദ് അവതരിപ്പിച്ചു. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ, സ്ഥിരംസമിതി അധ്യക്ഷരായ പി.പി. അബ്ദുൽ ഗഫൂർ, വി.ആർ. കാവ്യ, നസീറ ഷരീഫ്, സെക്രട്ടറി ഫവാസ് ഷമീം, സി.ഡി.എസ്. ചെയർപേഴ്സൺ സോണിത, കില ഡയറക്ടർ ബാബുരാജ്, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത്തല കോർകമ്മറ്റി അംഗങ്ങൾ, വാർഡ് കൺവീനർമാർ, പി.ഇ.സി. അംഗങ്ങൾ, ആശ വർക്കർമാർ, കുടുംബശ്രീ സി.ഡി.എസ്. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.