ചെറുവണ്ണൂർ മാതൃകാ കാർഷിക സേവനകേന്ദ്രം; യന്ത്രങ്ങൾ നന്നാക്കാൻ ആരു ഫണ്ട് നൽകും

പേരാമ്പ്ര: ചെറുവണ്ണൂരിലെ മോഡൽ അഗ്രോ സർവീസ് സെന്ററിൽ യന്ത്രങ്ങൾ കേടാകുമ്പോൾ വലിയ തുക മുടക്കി പെട്ടെന്ന് നന്നാക്കിയെടുക്കാൻ ഫണ്ടില്ലാത്തതാണ് പ്രധാനപ്രശ്നം. യന്ത്രങ്ങൾ വാങ്ങാൻ ഫണ്ട് കൃഷി വകുപ്പ് തന്നെ അനുവദിച്ചിട്ടുണ്ടെങ്കിലും കേടായാൽ നന്നാക്കേണ്ടത് അഗ്രോ സർവീസ് സെന്ററിന്റെ ഫണ്ട് ഉപയോഗിച്ചാണ്. വലിയ നീക്കിയിരിപ്പില്ലാതെ വന്നതോടെ നന്നാക്കാൻ കഴിയാറുമില്ല. സ്ഥലവാടക നൽകാൻപോലും യഥാസമയം നൽകാൻ ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണ് സെന്ററുള്ളത്. യന്ത്രങ്ങൾ നിശ്ചലമായി കൂടുതൽ കാലം കിടക്കുന്നതോടെ എല്ലാം നശിക്കുകയുംചെയ്യും.നാലു വർഷത്തോളമായി കേടായിക്കിടക്കുന്ന കൊയ്ത്തു മെതിയന്ത്രം നന്നാക്കാൻ ആറുലക്ഷം രൂപയെങ്കിലും വേണമെന്നാണ് യന്ത്രം നിർമിച്ച കമ്പനി പ്രതിനിധികൾ നേരത്തേ അറിയിച്ചത്. ബ്ലോക്ക് പഞ്ചായത്തിനും ഗ്രാമപ്പഞ്ചായത്തിനും ഇത്രയുംവലിയ തുക അറ്റകുറ്റപ്പണിക്കായി നീക്കിവെക്കാൻ കഴിയാറുമില്ല. കൃഷിവകുപ്പിന് യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് പ്രത്യേക എൻജിനിയറിങ് വിഭാഗമുണ്ടെങ്കിലും നവീകരണത്തിന് ഫണ്ടൊന്നും അനുവദിക്കാറുമില്ല. കർഷകർക്ക് ചുരുങ്ങിയ ചെലവിൽ യന്ത്രങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2013-ൽ കാർഷിക സേവനകേന്ദ്രത്തിന്റെ തുടക്കം. കൃഷി ഓഫീസറാണ് നോഡൽ ഓഫീസർ. തുടക്കകാലത്ത് റിട്ട. കൃഷി ഓഫീസറെ ഫെസിലിറ്റേറ്ററായി നിയമിക്കുകയുംചെയ്തിരുന്നു. ബ്ലോക്ക് പഞ്ചായത്തിെന്റയും കൃഷി വകുപ്പിെന്റയും മേൽനോട്ടത്തിലാണ് സെന്റ റിന്റെ പ്രവർത്തനം. സെന്ററിന്റെ ബ്ലോക്ക്തല ഉപദേശക സമിതിയിൽ എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുമുണ്ടെങ്കിലും പ്രവർത്തനങ്ങൾ വിലയിരുത്താനുള്ള മാനേജ്മെന്റ് കമ്മിറ്റിയിൽ സെന്റർ സ്ഥിതിചെയ്യുന്ന പഞ്ചായത്തിന്റെ പ്രസിഡന്റിന് സ്ഥാനമില്ല. ദൈനംദിനമായി കാര്യങ്ങളിൽ ഇടപെടാൻ ഗ്രാമപ്പഞ്ചായത്തിന് കഴിയാത്ത സ്ഥിതിയാണ് ഇത് സൃഷ്ടിക്കുന്നത്.1.5 ലക്ഷം തിരിച്ചടച്ചില്ല സ്ഥാപനത്തിലെ യന്ത്രങ്ങൾ ഉപയോഗിച്ച വകയിൽ കർഷകർ നൽകുന്ന തുക സെന്ററിൽ യഥാസമയം അടയ്ക്കാതെ കുടിശ്ശിക വരുത്തിയ നാലു തൊഴിലാളികൾ ഉണ്ടെന്നാണ് വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചവർക്ക് കൃഷി വകുപ്പിൽ നിന്നും ലഭിച്ച വിവരം. 1.50 ലക്ഷം രൂപ ഇങ്ങനെ തിരികെ ലഭിക്കാനുണ്ട്. ഇതേപ്പറ്റി പരാതിയും അന്വേഷണമൊക്കെ നടന്നെങ്കിലും ഇത് വാങ്ങിയെടുക്കാൻ നിയമപരമായ നടപടികളൊന്നുമുണ്ടായില്ല.
ആദ്യം ലാഭത്തിൽ; പിന്നീട് വരുമാനം കുറഞ്ഞു
കൃഷിവകുപ്പിന്റെ വിവിധ പദ്ധതികളിൽനിന്ന് ലഭിക്കുന്ന ഫണ്ടുപയോഗിച്ച് നഴ്സറിയിൽ തൈകൾ ഉത്പാദിപ്പിച്ച് വിൽപ്പന നടത്തുന്നതാണ് ഇപ്പോഴത്തെ പ്രധാന വരുമാന മാർഗം. യന്ത്രങ്ങൾ പലതും ഉപയോഗിക്കാതായതോടെ അതുവഴിയുള്ള വരുമാനം കുറഞ്ഞു.
ആദ്യകാലത്ത് ലാഭത്തിലാണ് സെന്റർ പ്രവർത്തിച്ചിരുന്നത്. പേക്ഷ, 2020-ന് ശേഷം മാത്രമേ ഔദ്യോഗികമായി ഓഡിറ്റ് നടന്നിട്ടുള്ളൂ. തുടങ്ങിയവർഷം 4.44 ലക്ഷവും 2014- 1.69 ലക്ഷവും 2015-ൽ 10.61 ലക്ഷവും 2016-ൽ 9.42 ലക്ഷവും സെന്ററിനു ലാഭമുണ്ടായി. എന്നാൽ 2017-ൽ 13.23 ലക്ഷം രൂപ വരുമാനെത്തക്കാൾ ചെലവുണ്ടായി. 2018-ലാകട്ടെ 12.81 ലക്ഷം വരുമാനെത്തക്കാൾ ചെലവും വന്നു. പിന്നീടുള്ള വർഷങ്ങളിൽ ലാഭമുണ്ടാക്കിയെങ്കിലും 2020-ന് ശേഷം വരവു കുറഞ്ഞ് വരുന്നതായാണ് വിവരാവകാശ രേഖയിലെ കണക്കുകൾ. 2024-25-ൽ 8,96,540 രൂപ വരവും 8,13,830 രൂപ ചെലവുമാണുണ്ടായത്. തൊഴിലാളികൾക്ക് കൂലി നൽകാനേ വരുമാനം തികയാറുള്ളൂ. 58 ലക്ഷം രൂപ നീക്കിയിരിപ്പുമായി മാതൃകാപരമായി പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്ററുകളും ജില്ലയിലുണ്ട്. എല്ലായിടത്തെയും യന്ത്രങ്ങളുടെ നിലവിലെ സ്ഥിതിയെ പ്പറ്റി അന്വേഷണംനടത്താൻ കൃഷി വകുപ്പ് തീരുമാനിച്ചിട്ടുമുണ്ട്.