തരിശുപാടത്ത് ആവേശമായി കൊയ്ത്തുത്സവം

തിക്കോടി : മൂടാടി ഗ്രാമപ്പഞ്ചായത്ത് സമഗ്ര നെൽക്കൃഷി പദ്ധതിയിലുൾപ്പെടുത്തി ജവാൻ ഗ്രൂപ്പ് പുലകുളംവയലിൽ വർഷങ്ങളായി തരിശിട്ട ഭൂമിയിലിറക്കിയ നെൽക്കൃഷിക്ക് മികച്ചവിളവ്. ഒന്നര ഏക്കർ സ്ഥലത്ത് ജ്യോതി വിത്താണ് വിതച്ചത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില കൊയ്ത്തുത്സവം ഉദ്ഘാടനംചെയ്തു. വാർഡംഗം എ.വി. ഉസ്ന അധ്യക്ഷയായി. മൂടാടി കൃഷിഓഫീസർ പി. ഫൗസിയ മുഖ്യാതിഥിയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ശ്രീലത, വാർഡംഗം പപ്പൻ മൂടാടി, കെ. ജീവാനന്ദൻ, ജവാൻ കർഷകഗ്രൂപ്പ് കൺവീനർ സത്യൻ ആമ്പിച്ചിക്കാട്ടിൽ, കെ.കെ. ഷംസുദ്ദീൻ, ബിജു പറമ്പിൽ, സി.ഡി.എസ്. ചെയർമാൻ ശ്രീജ, എം.കെ. ധന്യ, പാരമ്പര്യ കർഷകൻ പി.കെ. കുഞ്ഞിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.