കൊയിലാണ്ടി താലൂക്ക്‌ ആശുപത്രി: പുതിയ ബ്ലോക്കിന്റെ നിർമാണം പുനരാരംഭിച്ചു

കൊയിലാണ്ടി : മൂന്നുമാസത്തോളമായി തടസ്സപ്പെട്ടുകിടന്ന കൊയിലാണ്ടി താലൂക്കാശുപത്രിയുടെ പുതിയകെട്ടിടത്തിന്റെ നിർമാണപ്രവൃത്തി പുനരാരംഭിച്ചു. കരാറുകാർക്ക് തുക ലഭിക്കാൻ കാലതാമസം വന്നതോടെയാണ് പ്രവൃത്തി മുടങ്ങിയത്. പ്രശ്‌നം പരിഹരിച്ചതിനാലാണ് പ്രവൃത്തി പുനരാരംഭിച്ചതെന്ന് കരാർകമ്പനിയായ ബെംഗളൂരുവിലെ ആർ.കെ. ഇൻഫ്രാസ്ട്രക്ച്ചർ അധികൃതർ അറിയിച്ചു. രണ്ട്‌-മൂന്ന് ദിവസത്തിനകം കൂടുതൽ തൊഴിലാളികളെത്തി പൂർണതോതിൽ പ്രവൃത്തി നടക്കും.

കിഫ്ബി പദ്ധതി മുഖാന്തിരം 42 കോടി രൂപയാണ് കെട്ടിടനിർമാണത്തിന് അനുവദിച്ചത്. താഴത്തെ ഗ്രൗണ്ട് ഫ്ളോർ അടക്കം നാലുനിലയാണ് പുതിയ കെട്ടിടത്തിന് ഉണ്ടാവുകയെന്നറിയുന്നു. നിലവിലുള്ള കെട്ടിടത്തിൽനിന്ന് പുതിയ കെട്ടിടത്തിലേക്ക് പാത്ത്‌ വേ ഉണ്ടാവും. താലൂക്കാശുപത്രിയിലേക്ക് പുതുതായി നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിർമാണം ഒരുവർഷത്തിനകം പൂർത്തിയാക്കാൻ കരാറുകാർക്ക്‌ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകിയിരുന്നു. പുതിയ കെട്ടിടമായാൽ താലൂക്കാശുപത്രി ഘട്ടം ഘട്ടമായി ജില്ലാ ആശുപത്രി നിലവാരത്തിലേക്ക്‌ എത്തിക്കുമെന്നും മന്ത്രി സൂചനനൽകിയിരുന്നു.

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പുതിയ കെട്ടിടനിർമാണ പ്രവൃത്തിക്കായി മോർച്ചറിക്കെട്ടിടം പൊളിച്ചുനീക്കിയതിനാൽ ഇപ്പോൾ പോസ്റ്റ്‌മോർട്ടം ചെയ്യാൻ കഴിയുന്നില്ല. പ്രശ്‌നം പരിഹരിക്കാൻ ആശുപത്രിക്ക്‌ സമീപം റവന്യൂവകുപ്പിന് കൈയിലുള്ള 10 സെന്റ് സ്ഥലം മോർച്ചറി നിർമിക്കാനായി വിട്ടുനൽകാൻ തീരുമാനിച്ചിരുന്നെങ്കിലും താത്കാലിക മോർച്ചറി നിർമാണം തടസ്സപ്പെട്ടുകിടക്കുകയാണ്.

1972-ലെ സ്റ്റാഫ് പാറ്റേൺ തന്നെയാണ് ഇപ്പോഴും കൊയിലാണ്ടി താലൂക്ക്‌ ആശുപത്രിയിലുള്ളത്. പുതിയ കെട്ടിടം പണിപൂർത്തിയാകുന്നതോടെ ജില്ലാ ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തുമെന്നാണ് പ്രതീക്ഷ. അതോടെ ജീവനക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാകും.

കൊയിലാണ്ടി : താലൂക്കാശുപത്രിയിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിൽ 24 മണിക്കൂർ ട്രോമാകെയർ സംവിധാനമൊരുക്കണമെന്നാവശ്യം ഉയരുന്നു. ദേശീയ പാതയോരത്തെ ഈ ആശുപത്രിയിൽ ട്രോമാകെയർ സംവിധാനമില്ലാത്തത് അപകടത്തിൽപ്പെടുന്നവർക്ക് അടിയന്തരചികിത്സ ലഭ്യമാക്കുന്നതിന് തടസ്സമാണ്. വാഹനാപകടം പതിവായ മേഖലയാണ് കൊയിലാണ്ടി. വടകര മൂരാട് പാലം കഴിഞ്ഞാൽ വാഹനാപകടമുണ്ടായാൽ മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അതിനിടെ ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ജീവൻ നിലനിർത്താൻ വൈദ്യസഹായംതേടി കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിയാലും ഫലമില്ലാത്ത സ്ഥിതിയാണ്. വാഹനാപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് അടിയന്തര തീവ്രപരിചരണം പ്രധാന ആശുപത്രികളിൽ ട്രോമാകെയർ സംവിധാനം അനിവാര്യമാണ്.

റോഡപകടങ്ങളിൽ 70 ശതമാനം പേർക്കും തലയ്ക്കും മസ്തിഷ്കത്തിനുമാണ് പരിക്കേൽക്കുക. ഇതാണ് മരണകാരണമാകുന്നത്. ഇത്തരം അപകടങ്ങളിൽ ഉടനടി ചികിത്സലഭ്യമാക്കിയാൽ മരണനിരക്ക് കുറയ്ക്കാൻ കഴിയും. അപകടത്തിന്റെ ആദ്യ മണിക്കൂർ നിർണായകമാണ്. ജീവൻ നിലനിർത്താൻ പെട്ടെന്നുള്ള ചികിത്സ ഉറപ്പാക്കണം. ആശുപത്രികളിൽ ട്രോമാകെയർ സംവിധാനമുണ്ടെങ്കിൽ ഇത് സാധിക്കും.

ജനറൽ സർജൻ, അനസ്തീസിയോളജിസ്റ്റ്, ഇ.എൻ.ടി, ഗൈനക്കോളജി, ഗ്യാസ്‌ട്രോ സർജറി, ന്യൂറോ സർജറി, പീഡിയാട്രിക്, കാർഡിയോളജി വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം ട്രോമാകെയർ യൂണിറ്റിൽ ഉറപ്പാക്കണം. റേഡിയോളജിസ്റ്റ്, രക്തബാങ്ക്, ക്രിട്ടിക്കൽ കെയർ, സി.ടി.വി.എസ്. എന്നിവയുംവേണം. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടെയും അധിക തസ്തിക സൃഷ്ടിക്കുകയാണ് വേണ്ടത്.

വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയിൽ വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് വാഹനത്തിലെത്തിക്കാൻ നിലവിലുള്ള സാഹചര്യത്തിൽ സമയമെടുക്കും. ഇതിനിടയിൽ ഗതാഗതതടസ്സങ്ങളും ഉണ്ടാകും. വാഹനാപകടങ്ങളെക്കൂടാതെ, മത്സ്യബന്ധനത്തിനിടയിലുണ്ടാകുന്ന അപകടങ്ങൾ, ട്രെയിൻ അപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവയെല്ലാം ഉണ്ടാകുമ്പോൾ പ്രധാന ആശുപത്രിയെന്ന നിലയിൽ കൊയിലാണ്ടിയിൽ ട്രോമാകെയർ സംവിധാനം തീർച്ചയായും വരണം.

‘ട്രോമാകെയർ സംവിധാനമൊരുക്കണം’