ലയൺസ് ക്ലബിന്റെ പുരസ്കാരം കൈമാറി

കോഴിക്കോട്: ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സമോറിയൻസിന്റെ ആഭിമുഖ്യത്തിൽ വുഡീസ് ബ്ലെഷർ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ന്യൂറോളജിസ്റ്റും അപസ്മാരരോഗ ചികിത്സാവിദഗ്ധയുമായ ഡോ. പൂർണിമ നാരായണൻ നമ്പ്യാർക്കും അന്താരാഷ്ട്ര നീന്തൽതാരം പി. സ്നേഹപ്രഭയ്ക്കും മികവിനുള്ള പുരസ്കാരം നൽകി ആദരിച്ചു. ഡിസ്ട്രിക്ട് ഗവർണർ ലയൺ ടൈറ്റസ് തോമസ് പി.എം.ജെ.എഫ്. ചടങ്ങിൽ മുഖ്യാതിഥിയായി. ക്ലബ് പ്രസിഡന്റ് ബാബു ചിറമേൽ എം.ജെ.എഫ്. അധ്യക്ഷനായി.
കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ ന്യൂറോളജിസ്റ്റായ ഡോ. പൂർണിമ നാരായണൻ നമ്പ്യാരെ ന്യൂറോളജി, അപസ്മാരചികിത്സ, വൈദ്യശാസ്ത്രഗവേഷണം, അക്കാദമികരംഗം എന്നിവയിലെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് ആദരിച്ചത്. 2026-ൽ ബെംഗളൂരുവിൽ നടന്ന രണ്ടാമത് ഏഷ്യൻ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിമെഡൽ നേടിയ കായികമികവിനാണ് പി. സ്നേഹപ്രഭയ്ക്ക് പുരസ്കാരം നൽകിയത്. ലയൺസ് ഗ്ലോബൽ സർവീസ് ടീം കോഡിനേറ്റർ ലയൺ സിദ്ധാർഥൻ വന്നാറത്ത് ചടങ്ങിൽ പങ്കെടുത്തു. ക്ലബ് സെക്രട്ടറി എം.എൽ. വർക്കി, ഇ. പ്രദീപ് കുമാർ, വിജയകുമാർ മീമ്പാട്ട്, സോമസുന്ദരൻ, എം.കെ. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
Content Highlights: Lions Club of Calicut Zamorians presented excellence awards to Dr Poornima Narayanan Nambiar and international swimmer P Snehaprabha.