പ്രതിപക്ഷപ്രതിരോധത്തിൽ ഭരണഘടന ജീവിക്കും -കെ.എസ്. ശബരീനാഥൻ

വടകര: രാജ്യത്ത് പ്രതിപക്ഷംതീർക്കുന്ന പ്രതിരോധവലയത്തിൽ ജനാധിപത്യവും ഭരണഘടനയും സുരക്ഷിതമായി നിലനിൽക്കുമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.എസ്. ശബരീനാഥൻ പറഞ്ഞു. ജവഹർ സാംസ്കാരിക സമിതി സംഘടിപ്പിച്ച ‘ജനാധിപത്യം വളർന്നവഴിയും എത്തിയ ഇടവും’ എന്ന വിഷയത്തിൽ നെഹ്റു അനുസ്മരണ പ്രഭാഷണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ രാഷ്ടീയജീവിതം നിലവിലെ ഫാസിസ്റ്റ് രോഗഭീതിയെ അതിജീവിച്ച് പൂർണ ആരോഗ്യത്തോടെ നിലനിൽക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയിൽ കെ.പി. രവി മുഖ്യപ്രഭാഷണം നടത്തി. ഡി. പ്രജീഷ് അധ്യക്ഷത വഹിച്ചു. കെ.പി. ജീവാനന്ദ്, രാധാകൃഷ്ണൻ കാവിൽ എന്നിവർ സംസാരിച്ചു.
Content Highlights: KPCC General Secretary KS Sabarinadhan stated that Indian democracy and the constitution will survive through opposition resistance.