കുരുന്നുകൾക്ക് കൈത്താങ്ങായി വിദ്യാർഥികളുടെ തേങ്ങ ചലഞ്ച്

എസ്.എം.എ. ബാധിച്ച കുരുന്നുകൾക്കായി നാഷണൽ സർവീസ് സ്‌കീം നടത്തുന്ന കൈത്താങ്ങ് തേങ്ങ ചലഞ്ചിന്റെ ജില്ലാ തല ഉദ്ഘാടനം നൊച്ചാട് എച്ച്.എസ്.എസിൽ കെ.എം.അഭിജിത്ത് എം.എൽ.എ. നിർവ്വഹിക്കുന്നു
എസ്.എം.എ. ബാധിച്ച കുരുന്നുകൾക്കായി നാഷണൽ സർവീസ് സ്‌കീം നടത്തുന്ന കൈത്താങ്ങ് തേങ്ങ ചലഞ്ചിന്റെ ജില്ലാ തല ഉദ്ഘാടനം നൊച്ചാട് എച്ച്.എസ്.എസിൽ കെ.എം.അഭിജിത്ത് എം.എൽ.എ. നിർവ്വഹിക്കുന്നു

പേരാമ്പ്ര: സേവനസന്നദ്ധരായ ഈ വിദ്യാർഥിക്കൂട്ടം ശേഖരിക്കുന്ന തേങ്ങകൾ മൂന്ന് കുരുന്നുകളെ ജീവിതത്തിലേക്ക് പിടിച്ചുയർത്താനുള്ളതാണ്. ജില്ലയിലെ നാഷണൽ സർവീസ് സ്‌കീം വൊളന്റിയർമാർ ഇനിയുള്ള നാളുകളിൽ കൈമെയ് മറന്ന് ഇങ്ങനെ തേങ്ങകൾ സ്വരുക്കൂട്ടി ഫണ്ട് സ്വരൂപിക്കാനുള്ള പ്രയത്‌നത്തിലാണ്. സ്‌പൈനൽ മസ്‌ക്യുലർ ആട്രഫി (എസ്.എം.എ.) ബാധിതരായ മൂന്ന് കുട്ടികൾക്ക് സഹായഹസ്തമേകുന്നതിനായാണ് ഈ ഉദ്യമം. 190 യൂണിറ്റുകളിൽനിന്ന് 25,000 തേങ്ങ സമാഹരിക്കും. അതുവഴി അരക്കോടി രൂപ നൽകാനാകും. മറ്റു വിവിധ ചലഞ്ചുകളിലൂടെ സമാഹരിക്കുന്ന തുകയുംകൂട്ടി ഒരു കോടി സമാഹരിക്കുകയാണ് ലക്ഷ്യം.

തേങ്ങ ചലഞ്ച് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നൊച്ചാട് എച്ച്.എസ്.എസിൽ കെ.എം. അഭിജിത്ത് എം.എൽ.എ. നിർവഹിച്ചു. പ്രിൻസിപ്പൽ കെ. സമീർ അധ്യക്ഷനായി. ഹയർ സെക്കൻഡറി എൻ.എസ്.എസ്. സ്റ്റേറ്റ് കോഡിനേറ്റർ ഡോ. എസ്. സന്തോഷ് കുമാർ മുഖ്യാതിഥിയായി. ജില്ലാ റീജണൽ കോഡിനേറ്റർ പി.സി. മുഹമ്മദ് സിറാജ്, ജില്ലാ കോഡിനേറ്റർ കെ.എൻ. റഫീഖ്, സ്‌കൂൾ മാനേജർ എ.വി. അബ്ദുള്ള, ജില്ലാപഞ്ചായത്ത് മെമ്പർമാരായ കെ.കെ. ഹനീഫ, മിസ്ഹബ് കീഴരിയൂർ, നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബുരാജ്, വാർഡ് മെമ്പർമാരായ പി. നസീറ, എസ്. രാജീവ്, എസ്.കെ. അസൈനാർ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: NSS volunteers launch a coconut collection challenge to raise funds for three children battling Spinal Muscular Atrophy.