എസ്എംഎ യോട് പൊരുതുന്ന പിഞ്ചോമനകൾക്കായി സാന്ത്വന ഹസ്തവുമായി കർഷക കോൺഗ്രസ്

എസ്എംഎ ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി കർഷക കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ധനസമാഹരണം ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്യുന്നു
എസ്എംഎ ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി കർഷക കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ധനസമാഹരണം ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: ഓമശ്ശേരി പഞ്ചായത്തിലെ എസ്.എം.എ. ബാധിച്ച മൂന്ന് കുട്ടികളുടെ ചികിത്സക്കായാണ് ജില്ലാ കർഷക കോൺഗ്രസ് കമ്മിറ്റിയും നാട്ടുവെളിച്ചം ബീച്ച് സിങ്ങേഴ്സും സംയുക്തമായി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തി. പരിപാടി കോൺഗ്രസ് കുറ്റ്യാടി ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡന്റ് ടി.എൻ. അബ്ദുൾ നാസർ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി അസ്‌ലം കടമേരി, പി. കെ. സുരേന്ദ്രൻ , സി.എച്ച്. മൊയ്തു, സി.കെ രാമചന്ദ്രൻ, പി. പി ആലിക്കുട്ടി, രാഹുൽ ചാലിൽ, സോജൻ ആലക്കൽ, മംഗലശ്ശേരി ബാലകൃഷ്ണൻ, അനിഷ പ്രദീപ്,പി.വിജയൻ, സി.വി.ഹമീദ്,അനീഷ് കോട്ടപ്പള്ളി, റഫീഖ് പുതിയപാലം, സജീഷ്, എൻ.കെ. പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു. കർഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ നിയോജക മണ്ഡലം കമ്മിറ്റികൾ സമാഹരിച്ച തുക വരും ദിവസം ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Content Highlights: Karshaka Congress organized a fundraiser in Kuttiady to support the medical treatment of three children diagnosed with SMA in Omassery panchayat.