ജമാഅത്തെ ഇസ്ലാമി മേപ്പയ്യൂർ ഏരിയസമ്മേളനം

മേപ്പയ്യൂർ: ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം എന്ന പ്രമേയത്തിൽജമാഅത്തെ ഇസ്ലാമി മേപ്പയ്യൂർ എരിയാസമ്മേളനം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാനകൂടിയാലോചന സമിതി അംഗം ഡോ.
നഹാസ് മാള ഉദ്ഘാടനംചെയ്തു. വി.പി. അഷ്റഫ് അധ്യക്ഷനായി. സുഗന്ധമുള്ള ജീവിതം എന്ന വിഷയത്തിൽ ശിഹാബുദ്ദീൻ ഇബ്നു ഹംസ
ക്ലാസ് നയിച്ചു. ടി.മുഹമ്മദ് വേളം, എം.എം. മുഹിയുദ്ദീൻ, അമീൻ മുയിപ്പോത്ത്, ആർ.സി. സാബിറ, സഈദ് കീഴരിയൂർ, കെ.പി. മുഹിയുദ്ധീൻ എന്നിവർ
സംസാരിച്ചു. ഡോക്യുഫിക്ഷൻ പ്രദർശനവും നടന്നു.
Content Highlights: Jamaat-e-Islami organized its Meppayyur area conference inaugurated by state consultation committee member Dr Nahas Mala.