ഉത്സവക്കൂപ്പൺ ഉദ്ഘാടനംചെയ്തു

ഗൗതമമംഗലം  മഹാവിഷ്ണു  സന്താനഗോപാലമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവ കൂപ്പണ്‍ ക്ഷേത്രം ട്രസ്റ്റി  കരിപ്പാല അച്യുതന്‍ നമ്പൂതിരി യില്‍ നിന്നും വിശ്വനാഥന്‍ പൂക്കോട്ടുപ്പുറത്ത്  ഏറ്റുവാങ്ങുന്നു
ഗൗതമമംഗലം മഹാവിഷ്ണു സന്താനഗോപാലമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവ കൂപ്പണ്‍ ക്ഷേത്രം ട്രസ്റ്റി കരിപ്പാല അച്യുതന്‍ നമ്പൂതിരി യില്‍ നിന്നും വിശ്വനാഥന്‍ പൂക്കോട്ടുപ്പുറത്ത് ഏറ്റുവാങ്ങുന്നു

ചാത്തമംഗലം: ഗൗതമമംഗലം മഹാവിഷ്ണു-സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവക്കൂപ്പൺ ഉദ്ഘാടനംചെയ്തു. ക്ഷേത്രം തന്ത്രി പാടേരി സുനിൽ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ ക്ഷേത്രം ട്രസ്റ്റി കരിപ്പാല അച്യുതൻ നമ്പൂതിരിയിൽനിന്ന്‌ വിശ്വനാഥൻ പൂക്കോട്ടുപ്പുറത്ത് ആദ്യ കൂപ്പൺ ഏറ്റുവാങ്ങി. ശിവദാസൻ ബംഗ്ലാവിൽ അധ്യക്ഷനായി. അനീഷ് വെള്ളംകുഴി, സുഭദ്ര പടിഞ്ഞാറെതൊടികയിൽ, കെ. അരുൺ, പി. രാജൻ, കെ.വി. കുഞ്ഞൻ എന്നിവർ സംസാരിച്ചു. 2027 ഫെബ്രുവരി 22 മുതൽ 27 വരെയാണ് ഉത്സവം.

Content Highlights: The festival coupon inauguration for the Gauthamamangalam Mahavishnu Santhanagopalamoorthy temple was held in Chathamangalam.