‘ബധിരരുടെ അവകാശങ്ങൾ സംരക്ഷിക്കണം’

കൊടുവള്ളി: ബധിരരുടെ അവകാശങ്ങളും തുല്യ അവസരങ്ങളും ഉറപ്പാക്കാൻ ഇന്ത്യൻ ആംഗ്യഭാഷയുടെ പ്രചാരണം ശക്തമാക്കണമെന്ന് ഗ്ലോബൽ ഡെഫ് വെൽഫെയർ ഫൗണ്ടേഷൻ ഒന്നാമത് ബധിര സമ്മേളനം ആവശ്യപ്പെട്ടു. കൊടുവള്ളിയിൽ നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. പി. അബ്ദുൽ അലി അധ്യക്ഷനായി. കെ.കെ.എ. കാദർ, അഷ്റഫ് വാവാട്, എം.സി. റഫിഖ്, പി. റംശിയ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ആംഗ്യഭാഷാ സെമിനാറിലും പഠനക്ലാസിലും റാൽഫ് ഹെർമാൻ വാഡൻപോൾ, എസ്. വിനയ്, കെ. റഫീഖ്, വി.എ. മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു.
Content Highlights: The first deaf conference by the Global Deaf Welfare Foundation in Koduvally demanded the promotion of Indian Sign Language to secure equal rights.