‘ഒളവണ്ണ എഫ്.എച്ച്.സി.യിൽ കിടത്തിച്ചികിത്സ തുടങ്ങണം’

പന്തീരാങ്കാവ് സർവീസ് സഹകരണ ബാങ്ക് ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻ്റ് വി.എം. മധുസൂദനൻ സംസാരിക്കുന്നു
പന്തീരാങ്കാവ് സർവീസ് സഹകരണ ബാങ്ക് ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻ്റ് വി.എം. മധുസൂദനൻ സംസാരിക്കുന്നു

പന്തീരാങ്കാവ്: ഒളവണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സാവിഭാഗം തുടങ്ങണമെന്ന് പന്തീരാങ്കാവ് സർവീസ് സഹകരണ ബാങ്ക് വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ബാങ്ക് പ്രസിഡന്റ് വി.എം. മധുസൂദനൻ അധ്യക്ഷനായി. സെക്രട്ടറി ശ്രീനാഥ്, വൈസ് പ്രസിഡന്റ് കൊളങ്ങരേടത്ത് ബാബു, ഡയറക്ടർമാരായ ബാബു നരിക്കുനി, വിനോദ്കുമാർ കാനാങ്കോട്ട്, പി. മഹേഷ് കുമാർ, കെ.പി. പ്രകാശൻ, സി. സുരേഷ്ബാബു, കെ. വിജയകുമാരി, പി.എം. അബ്ദുൾ റസാഖ് എന്നിവർ സംസാരിച്ചു.

Content Highlights: Pantheerankavu Service Cooperative Bank urges the Kerala government to start inpatient facilities at the Olavanna Family Health Centre.