ചെമ്പ്ര ഗവ. എൽ.പി. സ്കൂൾ ‘സജ്ജം 2കെ26’ 72-ാം വാർഷികം ആഘോഷിച്ചു

താമരശ്ശേരി: ചെമ്പ്ര ഗവ.എൽ.പി. സ്കൂളിന്റെ 72-ാം വാർഷികാഘോഷം ‘സജ്ജം 2കെ26’ പി.കെ. ഫിറോസ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന ഹംസ, ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീറ ശരീഫ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ. കാവ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ഗിരീഷ് കുമാർ, കൊടുവള്ളി ബി.പി.സി. ടി.പി. നൗഫൽ, പുളിക്കൽ മുഹമ്മദ്, ടി.കെ. വിനോദ്കുമാർ, പി. നാസർ, കെ.പി. ശിവദാസൻ, എസ്.എം.സി ചെയർമാൻ ഒ.പി. ഉണ്ണി, പി.എ. സുനിൽകുമാർ, സുബിന, കെ.ടി. അബ്ദുനാസർ, പ്രധാനാധ്യാപിക പി. ഷീജ, പി.ടി.എ. പ്രസിഡന്റ് പി.കെ. മുനീർ എന്നിവർ സംസാരിച്ചു. ഷാഹിന റിപ്പോർട്ട് വായിച്ചു. താമരശ്ശേരി സബ്ജില്ലാ കലാമേളയിൽ മികച്ചവിജയം നേടിയ എല്ലാ കുട്ടികൾക്കും എം.എൽ.എ. ഉപഹാരം നൽകി. തുടർന്ന് വിദ്യാർഥികളുടെ വർണാഭമായ കലാപരിപാടികൾ അരങ്ങേറി. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടികൾ സമാപിച്ചു.
Content Highlights: Chembra Govt LP School celebrated its 72nd anniversary Sajjam 2k26 inaugurated by MLA P K Firos in Thamarassery.