കഥകളി വിദ്യാലയത്തിൽ പ്രവേശനോത്സവം

കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയത്തിൽ വിവിധ കലാപരിശീലന പരിപാടികളിൽ പുതിയതായി പ്രവേശനം നേടിയ വിദ്യാർഥികളുടെ ഒത്തുചേരലും കലാവതരണങ്ങളും നടന്നു. 60- ലേറെ വിദ്യാർഥികൾ പങ്കെടുത്ത പരിപാടി ചലച്ചിത്ര പിന്നണി ഗായകൻ അജയ് ഗോപാൽ ഉദ്ഘാടനം ചെയ്തു. കെ. പ്രവീൺകുമാർ എം.എൽ.എ. മുഖ്യാതിഥിയായി. കേരള ജ്യോതി പുരസ്കാര ജേതാവ് ഡോ. എം.ആർ. രാഘവവാരിയർ, വാദ്യ പ്രതിഭയ്ക്കുള്ള അർപ്പണം പുരസ്കാര ജേതാവ് കലാമണ്ഡലം ശിവദാസ് എന്നിവർക്ക് കഥകളി വിദ്യാലയത്തിന്റെ ആദരസമ്മാനങ്ങൾ എം.എൽ.എ. നൽകി. പ്രസിഡൻ്റ് ഡോ. എൻ.വി. സദാനന്ദൻ, സെക്രട്ടറി എൻ.കെ.ശശി, പ്രിൻസിപ്പൽ പ്രേംകുമാർ, വിജയരാഘവൻ ചേലിയ, കെ.കെ. ശങ്കരൻ, പി.ടി.എ. പ്രസിഡൻ്റ് രതീഷ് എന്നിവർ സംസാരിച്ചു.
Content Highlights: Admission festival and art presentations were held for newly joined students at Cheliya Kathakali Vidyalayam in Koyilandy.