ബിൽഡ് യുവർ ഡ്രീംസ്: സൗജന്യ സിവിൽ സർവീസ് സ്കോളർഷിപ്പ് പരീക്ഷ

ആയഞ്ചേരി: സിവിൽ സർവീസ് രംഗത്തും ഉന്നതവിദ്യാഭ്യാസ രംഗത്തും കുറ്റ്യാടിയുടെ ഭാവി കൂടുതൽ ശോഭനമാക്കുമെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ. പറഞ്ഞു. ഇത് പ്രതീക്ഷകളെ യാഥാർഥ്യമാക്കാനുള്ള സമയമാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ബിൽഡ് യുവർ ഡ്രീംസ്' സൗജന്യ സിവിൽ സർവീസ് സ്കോളർഷിപ്പ് പരീക്ഷ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റ്യാടി എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘ബിൽഡ് യുവർ ഡ്രീംസ്’ന്റെ നേതൃത്വത്തിൽ ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് പരീക്ഷ സംഘടിപ്പിച്ചത്. പരീക്ഷയിലൂടെ തിരഞ്ഞെടുക്കുന്ന മണ്ഡലത്തിലെ 25 വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകും.
ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ ആസ്യചടങ്ങിൽ അധ്യക്ഷത വഹിച്ചു. യു.പി.എസ്.സി റാങ്ക് ഹോൾഡർ ജസീല ജന്നത്ത് മുഖ്യാതിഥിയായി പങ്കെടുത്തു.
തോടന്നൂർ ബി.ആർ.സി. ബി.പി.സി. മുഹമ്മദ് മേച്ചേരി, പാത്ത്വേഴ്സ് അക്കാദമി പ്രതിനിധി ഗീവർഗീസ്, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് മുറിച്ചാണ്ടി, സ്കൂൾ മാനേജർ തറമൽ മൊയ്തു , നൊച്ചാട്ട് കുഞ്ഞബ്ദുള്ള, മുന്ന, സമദ്, കിളിയമ്മൽ കുഞ്ഞബ്ദുള്ള, അക്കരോൽ അബ്ദുള്ള, മൻസൂർ ഇടവലത്ത്, സി.എ. നൗഫൽ, നൈസാം രാജഗിരി, സി.വി. നൗഫൽ എന്നിവർ സംബന്ധിച്ചു.
Content Highlights: Parakkal Abdulla MLA inaugurated the Build Your Dreams free civil service scholarship exam held at Rahmaniya Higher Secondary School in Ayancheri.