മാറാട്‌ ജിനരാജ്‌ ദാസ്‌ സ്കൂൾ വിദ്യാർഥികൾ മന്ത്രി പി.സി. വിഷ്ണുനാഥിന്‌ നിവേദനംനൽകി

#ന്യൂസ് ഡെസ്ക്
മാറാട്‌ ജിനരാജദാസ്‌ സ്കൂൾ വിദ്യാർഥികൾ അധ്യാപക​േരാടൊപ്പം മന്ത്രി പി.സി. വിഷ്ണുനാഥിനെ സന്ദർശിച്ചപ്പോൾ
മാറാട്‌ ജിനരാജദാസ്‌ സ്കൂൾ വിദ്യാർഥികൾ അധ്യാപക​േരാടൊപ്പം മന്ത്രി പി.സി. വിഷ്ണുനാഥിനെ സന്ദർശിച്ചപ്പോൾ

​ബേപ്പൂർ: മാറാട്‌ ജിനരാജ്‌ദാസ്‌ സ്കൂളിൽ മൂന്നാംതരത്തി​െല​​യും നാലാംതരത്തി​െലയും കുട്ടികളുടെ നാടൻകലാരൂപങ്ങളുടെ പാഠഭാഗപഠനത്തിനായി കഥകളിയും പടയണിയും ഓട്ടൻതുള്ളലും പറയൻതുള്ളലും ശീതങ്കൻ തുള്ളലും കുട്ടികൾക്ക്‌ മുതിർന്നവരോടൊപ്പം നേരനുഭവമാക്കുന്നത്‌ സംബന്ധിച്ച്‌ സ്കൂൾ ലീഡർ നൗറിനും ജോമിലും സാംസ്കാരികവകുപ്പ്‌ മന്ത്രി പി.സി. വിഷ്ണുനാഥിനെ നേരിട്ടുകണ്ട്‌ നിവേദനം നൽകി.

കുട്ടികൾ കാണിച്ച പാഠപുസ്തകങ്ങൾകണ്ട മന്ത്രി അമ്പലപ്പുഴയിൽനിന്ന്‌ തുള്ളൽ കലാകാരന്മാരെയും കേരള കലാമണ്ഡലത്തിൽനിന്ന്‌ കഥകളികലാകാരന്മാരെയും എത്തിക്കാമെന്ന്‌ ഉറപ്പുനൽകി. മൂന്നാംതരത്തിലെ മലയാളം പാഠഭാഗം താളവും മേളവും നാലാംതരത്തിലെ പരിസരപഠനത്തിലെ കലാകേരളം എന്ന പാഠഭാഗത്തിനുംവേണ്ടിയായിരുന്നു കുട്ടികളുടെ സന്ദർശനം.

Content Highlights: Students of Marad Jinarajadas School submitted a memorandum to Culture Minister P.C. Vishnunath., Requested live performances of Kathakali, Padayani, Ottanthullal, and other folk arts for textbook studies., Minister assured to bring artists from Ambalapuzha and Kerala Kalamandalam.