വേൾഡ് പെൻകാക് സിലാറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ആയ്‌റ

ആയ്‌റാ മുഹമ്മദ് റഫീഖ്
ആയ്‌റാ മുഹമ്മദ് റഫീഖ്

കോഴിക്കോട്: ഉസ്‌ബെക്കിസ്ഥാനിൽ നടക്കുന്ന വേൾഡ് പെൻകാക് സിലാറ്റ് ചാമ്പ്യൻഷിപ്പിൽ ശ്രീ ഗുജറാത്തി വിദ്യാലയ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആയ്‌റാ മുഹമ്മദ് റഫീഖ് ഇന്ത്യയെ പ്രതിനിധീകരിക്കും.

സ്‌കൂളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ കെ. ജയന്ത് എം.എൽ.എ. അധ്യക്ഷനായി. പ്രിൻസിപ്പൽ വിമല ജയരാജ്, സ്‌കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറി ഹർഷാദ് ഷാ, കമ്മിറ്റി അംഗങ്ങളായ സന്ദീപ് മേഹ്ത, നരേന്ദ്ര ഗോപാൽദാസ്, തുഷാർ മേഹ്ത, ശ്രീ മനീഷ് ലോഡായ, പി.ടി.എ പ്രസിഡന്റ് ശ്രീമതി ഹസീന റഫീഖ് എന്നിവർ സംസാരിച്ചു.

Content Highlights: Ayra Muhammed Rafeeq from Kozhikode will represent India at the World Pencak Silat Championship in Uzbekistan.