മാതൃഭൂമി തലയോലപ്പറമ്പ് ലേഖകന്‍ എം.എം.അബ്ദുള്ള അന്തരിച്ചു

എം.എം.അബ്ദുള്ള
എം.എം.അബ്ദുള്ള

തലയോലപ്പറമ്പ്: മാതൃഭൂമി തലയോലപ്പറമ്പ് ലേഖകന്‍ ഇറുമ്പയം ദാറുല്‍ മന്‍സില്‍ എം.എം.അബ്ദുള്ള (63) അന്തരിച്ചു. 

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു 

സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തലയോലപ്പറമ്പ് ജുമാ മസ്ജിദില്‍.
 

Content Highlights: Mathrubhumi local reporter M M abdulla passed away