ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് ബഡ്ഡി ഡേ സംഘടിപ്പിച്ചു

ബി.ആർ.സി തല ബഡ്ഡി ഡേ പരിപാടികൾ തലയോലപ്പറമ്പ് എ.ജെ. ജോൺ സ്കൂളിൽ 
തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം ഉദ്ഘാടനം നിർവഹിക്കുന്നു .
ബി.ആർ.സി തല ബഡ്ഡി ഡേ പരിപാടികൾ തലയോലപ്പറമ്പ് എ.ജെ. ജോൺ സ്കൂളിൽ തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം ഉദ്ഘാടനം നിർവഹിക്കുന്നു .

​തലയോലപ്പറമ്പ്: അന്താരാഷ്ട്രഭിന്നശേഷിവാരാചരണത്തോടനുബന്ധിച്ച് വൈക്കം ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് എ.ജെ. ജോൺ സ്കൂളിൽ ബഡ്ഡി ഡേ പരിപാടി സംഘടിപ്പിച്ചു. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം മിനി ബെന്നി അധ്യക്ഷത വഹിച്ചു. ബഡ്ഡി ഡേയുടെ ഭാഗമായി ക്യാൻവാസിൽ പഞ്ചായത്ത് പ്രസിഡന്റ് കൈയൊപ്പ് പതിപ്പിച്ചതോടെ സൗഹൃദകൂട്ടായ്മയുടെ കലാവിഷ്കാരത്തിന് തുടക്കമായി. തുടർന്ന് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും അവരുടെ ബഡ്ഡികളും ചേർന്ന് സൗഹൃദത്തിന്റെ അടയാളമായി ക്യാൻവാസിൽ വിവിധ വർണങ്ങളിൽ കൈപ്പത്തികൾ പതിപ്പിച്ചു. വൈക്കം ബി.പി.സി. പി.ആർ. ശ്രീകുമാർ, ബി.ആർ.സി. സി.ആർ.സി. കോഡിനേറ്റർമാരായ എം. ലക്ഷ്മീദേവി, കവിതാ ബോസ്, ​പഞ്ചായത്ത് അംഗം അമ്പിളി മായാത്മജൻ, സ്കൂൾ പി.ടി.എ. പ്രസിഡന്റ് പി.എസ്. ഷിജോ, പ്രിൻസിപ്പൽ എസ്. ശ്രീലത, ക്രിസ്റ്റോ ദീപ തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: Samagra Shiksha Kerala's Vaikom BRC organized Buddy Day celebrations at AJ John School in Thalayolaparambu with various creative activities.