പഴയ പൈപ്പുകൾ നീക്കിയില്ല; മുണ്ടക്കയം ടൗണിൽ വെള്ളം പാഴാകുന്നു

മുണ്ടക്കയം സെൻട്രൽ ജംഗ്ഷനിൽ കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ പൈപ്പ് പൊട്ടി ജലം ഒഴുകുന്നു
മുണ്ടക്കയം സെൻട്രൽ ജംഗ്ഷനിൽ കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ പൈപ്പ് പൊട്ടി ജലം ഒഴുകുന്നു

മുണ്ടക്കയം: കാലഹരണപ്പെട്ട ജലവിതരണ പൈപ്പുകൾ ജല അതോറിറ്റിക്ക് തലവേദനയാകുന്നു. ടൗണിലെ കൂട്ടിക്കൽ ജങ്ഷനിൽ അടക്കം നിരവധി ഇടങ്ങളിലാണ് തുടരെത്തുടരെ ജല അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടി ജലം പാഴാകുന്നത്.

ജല ജീവൻ മിഷൻ പദ്ധതിയുടെ പുതിയ പദ്ധതികൾ നടപ്പാക്കുന്നതോടെ നിലവിലുള്ള വിതരണ പൈപ്പുകൾ ഉപേക്ഷിക്കും. ഇക്കാരണത്താൽ പുതിയ പൈപ്പ് സ്ഥാപിക്കാൻ ജല അതോറിറ്റി നടപടികൾ എടുക്കുന്നില്ല. വേനൽക്കാലത്തും ജലം നഷ്ടപ്പെടുന്നത് പ്രദേശത്തെ ജലക്ഷാമം രൂക്ഷമാകും.

കൂട്ടിക്കൽ റോഡിനുസമീപത്തെ സെൻട്രൽ ജങ്‌ഷനിൽ കച്ചവടസ്ഥാപനങ്ങൾക്ക് മുന്നിൽ പൈപ്പ് പൊട്ടി ജലം കെട്ടി നിൽക്കുകയാണ്. ആഴ്ചകളായി ജലം കെട്ടിനിൽക്കുന്നതുമൂലം കടകളുടെ മുൻവശത്ത് ചെളിയും രൂപപ്പെട്ടിട്ടുണ്ട്. ഇത് കച്ചവടക്കാരെയും കടകളിൽ എത്തുന്നവരെയും കാൽനട യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നു. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ജലനഷ്ടം തടയണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Content Highlights: Frequent pipe bursts in Mundakkayam town lead to massive water loss as the Water Authority delays replacement of obsolete pipelines.