മാതൃഭൂമി-ഈസ്റ്റേണ്‍ ലവ് പ്ലാസ്റ്റിക് 2 .0 ഫ്ളാഗ് ഓഫ് ചെയ്തു

കോട്ടയം: പ്ലാസ്റ്റിക്ക് വലിച്ചെറിയാതിരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനുമുള്ള മാതൃഭൂമി-ഈസ്റ്റേണ്‍ 'ലവ് പ്ലാസ്റ്റിക് 2.0 പദ്ധതിയുടെ ജില്ലാതല ഫ്‌ളാഗ് ഓഫ് വള്ളംകുളം ഗവ.ഡി.വി.എല്‍.പി. സ്‌കൂളില്‍ നടന്നു. ജില്ലയിലെ നൂറോളം സ്‌കൂളുകളില്‍നിന്ന് വിദ്യാര്‍ഥികള്‍ തരംതിരിച്ച 1365 കിലോ പ്ലാസ്റ്റിക് മാലിന്യം ക്ലീന്‍ കേരളകമ്പനിക്കും ഹരിത കര്‍മ്മ സേനക്കുമായി കൈമാറി.
വള്ളംകുളം ഗവ.ഡി.വി. എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രഥമാധ്യാപിക എം. സി. മിനിമോള്‍ ഫ്‌ലാഗ്ഗ് ഓഫ് നടത്തി. മാതൃഭൂമി കോട്ടയം റീജിയണല്‍ മാനേജര്‍ ടി സുരേഷ്, സ്‌കൂള്‍ വികസനസമിതി പ്രസിഡണ്ട് പ്രകാശ് വള്ളംകുളം, സ്‌കൂള്‍ അധ്യാപകന്‍ എസ്. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ പ്രാദേശിക ഭരണകൂടങ്ങളാണ് സമ്പൂര്‍ണ മാലിന്യമുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഏറ്റെടുക്കുന്നത്.
Content Highlights: mathrubhumi love plastic 2.0