റെസിഡെൻസ് അസോസിയേഷൻ കുടുംബസംഗമം

ഈരാറ്റുപേട്ട : അണുകുടുംബ സമ്പ്രദായത്തിൽ മുന്നേറുന്ന സാമൂഹിക വ്യവസ്ഥിതിയിൽ റെസിഡെൻസ് അസോസിയേഷനുകൾ സമൂഹത്തെ ഒന്നിപ്പിക്കുന്ന ചാലകശക്തിയാണെന്ന് എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ. നടയ്ക്കൽ കുഴിവേലി മഴവിൽ റെസിഡെൻസ് അസോസിയേഷൻ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്റ് പി.എം. മുഹമ്മദ് ആരിഫ് അധ്യക്ഷതവഹിച്ചു. നഗരസഭാധ്യക്ഷൻ വി.പി. നാസർ മുഖ്യപ്രഭാഷണം നടത്തി.

ഫാത്തിമ മസ്ജിദ് ഇമാം മുഹമ്മദ് റിൽവാൻ കൗസരി, ഇൽമുന്നിസ ഷാഫി, വി.എം. സിറാജ്, സീമ സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി വി.ടി.ഹബീബ്, കെ.എ.മുഹമ്മദ് അസ്‌ലം, റസീന അബ്ദുൽ കരീം തുടങ്ങിയവർ പ്രസംഗിച്ചു. സന്നദ്ധസംഘടനകളായ ടീം നന്മക്കൂട്ടം, ടീം എമർജൻസി, ടീം റെസ്‌ക്യൂ എന്നിവരെ യോഗത്തിൽ ആദരിച്ചു.