മണിമലയാർ ക്ളീനാക്കും

ഉദ്‌ഘാടനം കരിമ്പുകയത്ത്‌ മന്ത്രിനിർവഹിക്കും

കാഞ്ഞിരപ്പള്ളി : പ്രളയത്തിൽ സ്ഥിരമായി വെള്ളം പൊങ്ങുന്ന മണിമലയാറിലെ കുറുവാമൂഴി മുതൽ കരിമ്പുകയം ചെക്ക് ഡാം വരെയുള്ള ഭാഗത്തെ മണ്ണും ചെളിയും മണലും നീക്കും. 2005 കാലത്താണ്‌ അവസാനമായി ഈ ഭാഗത്തെ മണ്ണും ചെളിയും നീക്കിയത്‌.2021-ലെ പ്രളയത്തിൽ കുറുവാമൂഴിയിലെ 14 വീടുകൾ വെള്ളം കയറി ഒഴുകിപ്പോയി. വീണ്ടും വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് ഇവിടെ താമസിച്ചിരുന്നവരെ സർക്കാർ സഹായത്തോടെ മാറ്റിപ്പാർപ്പിച്ചു. കരിമ്പുകയത്ത് ചെക്ക് ഡാമിനോട് ചേർന്നുള്ള ഭാഗത്ത് എല്ലാവർഷവും മഴക്കാലത്ത് വീടുകളിൽ വെള്ളം കയറുന്നത് പതിവാണ്‌. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനുണ്ടായ വെള്ളപ്പൊക്കത്തിൽ പ്രദേശത്തെ 10 വീടുകളിൽ വെള്ളം കയറി. കരിമ്പുകയം ചെക്ക് ഡാം കോസ് വേയുടെ കൈവരികളും സംരക്ഷണഭിത്തിയും കരിമ്പുകയം ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച നടപ്പാതകളും തകർന്നിരുന്നു.

വർഷങ്ങളായി ഒഴുകിയെത്തി അടിഞ്ഞ് കൂടിയ മണ്ണും ചെളിയും നീക്കാത്തതാണ് വെള്ളം കയറുവാൻ കരാണമെന്ന് പരാതി ഉയർന്നിരുന്നു.

മണ്ണ് നീക്കൽ ജില്ലാതല ഉദ്ഘാടനം പത്തിന്‌

കാഞ്ഞിരപ്പള്ളി : സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം വെള്ളപ്പൊക്ക സാധ്യതയുള്ള ആറുകളുടെയും പുഴകളുടെയും അടിത്തട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും, മണലും, എക്കലും നീക്കം ചെയ്യുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 02.30-ന് മണിമലയാറിന്റെ തീരമായ കരിമ്പുകയത്ത് നടത്തും. മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. റോണി കെ. ബേബി എം.എൽ.എ. അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. ആമുഖ പ്രഭാഷണം നടത്തും. അഡ്വ. എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ. മുഖ്യാതിഥിയാകും.