പാമ്പാടി ചെറുവള്ളിക്കാവിൽ ഋഗ്വേദായനസത്രത്തിന് തുടക്കം

പാമ്പാടി : പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ പ്രഥമ ഋഗ്വേദായന സത്രത്തിനു തുടക്കമായി. ചാണ്ടി ഉമ്മൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് കെ.എൻ. രാജേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.
ഋഗ്വേദം സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ മലയാളത്തിലേക്ക് തർജമ ചെയ്ത ഗ്രന്ഥകാരൻ പനച്ചിക്കാട് സദാശിവനെ ചടങ്ങിൽ അഭിനന്ദിച്ചു. .
കവി രാജീവ് ആലുങ്കൽ ചടങ്ങിൽ ഗ്രന്ഥപ്രകാശനം നിർവഹിച്ചു. ഗ്രന്ഥകാരനെ റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി പൊന്നാടയണിയിച്ച് ആദരിച്ചു. ഗ്രന്ഥത്തിന്റെ ആദ്യ പ്രതി ഡോ. മനോജ് അരവിന്ദ് ഏറ്റുവാങ്ങി. സെക്രട്ടറി എം.ആർ. സജികുമാർ, സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, കെ.ആർ. ഗോപകുമാർ, വി.കെ. ആനന്ദ്, കെ.എസ്. ജയൻ, എ.ജി. ബിനു, ബിനു പുള്ളിവേലിൽ, പി. പ്രശാന്ത് എന്നിവർ സംസാരിച്ചു.