വലിയപള്ളി കൂദാശയും ബലിയർപ്പണവും നവംബർ 21-ന്

ചങ്ങനാശ്ശേരി : പാറേൽ മരിയൻ തീർഥാടനകേന്ദ്രത്തിലെ മർത്ത്മറിയം വലിയപള്ളിയുടെ കൂദാശയും ബലിയർപ്പണവും നവംബർ 21-ന് രണ്ടിന് നടക്കും.

ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികനായിരിക്കും. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകും. 22-ന് രാവിലെ അഞ്ചിന് കുർബാന. രാവിലെ ഏഴിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പിച്ച് കൽക്കുരിശ് വെഞ്ചരിപ്പുകർമം നിർവഹിക്കും. 9.30-ന് ബിഷപ്പ് മാർ തോമസ് പാടിയത്ത് കുർബാന അർപ്പിച്ച് കൊടിമരം വെഞ്ചരിക്കും. 3.15-ന് ചങ്ങനാശ്ശേരി ചന്തക്കടവിലുള്ള കുരിശുപള്ളിയിൽനിന്നും അതിരൂപത യുവദീപ്തി എസ്എം.വൈ.എമ്മിന്റെ നേതൃത്വത്തിൽ മരിയൻ റാലി ആംരഭിച്ച് പാറേൽപ്പള്ളിയിൽ എത്തും. അഞ്ചിന് ആർച്ച്ബിഷപ് മാർ തോമസ് തറയിൽ കുർബാന അർപ്പിക്കും. 6.30-ന് അൽഫോൻസ് ജോസഫ്, സ്റ്റീഫൻ ദേവസി എന്നിവരുടെ ക്രിസ്റ്റ്യൻ ബ്രാൻഡ്.

23-ന് പാറേൽ അമലോദ്‌ഭവമാതാ പള്ളിയുടെ കൂദാശയ്ക്കും കുർബാനയ്ക്കും ആർച്ച്ബിഷപ് മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിക്കും. ബിഷപ്പ് മാർ ജോസഫ് പുളിക്കൽ, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ തുടങ്ങിയവർ സഹകാർമ്മികരായിരിക്കും.

24-ന് 4.15-ന് കുർബാന മോൺ.ആന്റണി എത്തയ്ക്കാട്ട്. ആറിന് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ മുഖ്യാതിഥിയാകും.

25-ന് 4.30-ന് കുർബാന ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്. ആറിന് നിത്യാരാധന കപ്പേളയുടെയും കുമ്പസാരവേദിയുടെയും വെഞ്ചരിപ്പ് കർമം മുൻ വത്തിക്കാൻ ന്യുൺഷ്യ ആർച്ച്ബിഷപ് മാർ ജോർജ് കോച്ചേരി നിർവഹിക്കും. 6.30-ന് ഫാ.ഷാജി തുമ്പേച്ചിറയിൽ നയിക്കുന്ന സ്റ്റേജ്ഷോ ‘അമ്മയോടൊപ്പം.’ 26-ന് 4.30-ന് കുർബാന മോൺ.സ്‌കറിയ കന്യാക്കോണിൽ. 27-ന് മാർ മാത്യു മാക്കിൽ, മോൺ.സിറിയക് കണ്ടങ്കരി എന്നിവരുടെ അനുസ്മരണ. 4.30-ന് കുർബാനയും തീർഥജല കിണറിന്റെ വെഞ്ചരിപ്പും. ഡിസംബർ എട്ടിന് അമലോദ്ഭവ തിരുനാൾ വൈകീട്ട് 4.30-ന് കുർബാന. സിറോ മലബാർസഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനായിരിക്കും.

24-ന് പാറേൽ എമ്മേ ദമ്ശിഹ ഭൂഗർഭ കപ്പേളയുടെ കൂദാശകർമ്മത്തിനും കുർബാനയ്ക്കും കർദിനാൾ മാർ ജോർജ് കൂവക്കാട്ട് കാർമികത്വം വഹിക്കും. ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം എന്നിവർ സഹകാർമികരാകും.