ട്രാൻസ്ഫോമർ ‘കാട്ടിലാണ്’

കുഴിമറ്റം : പ്രദേശത്തെ കെ.എസ്.ഇ.ബി ട്രാൻസ്ഫോമറുകൾ കാടുകയറി മൂടിയനിലയിൽ. കുഴിമറ്റത്തും സമീപ
പ്രദേശങ്ങളിലുമാണ് ട്രാൻസ്ഫോമറുകൾ അപകടഭീഷണിയായത്. പ്രദേശം ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും താവളമായി മാറി. ട്രാൻസ്ഫോമറുകളിലേക്ക് പടർന്നുപന്തലിച്ച കാടുകൾ തീപിടുത്തത്തിനോ ഷോർട്ട് സർക്യൂട്ടിനോ കാരണമായേക്കാമെന്ന ആശങ്കയുമുണ്ട്. ട്രാൻസ്ഫോമർ പരിസരത്തെ കാടുകൾ വെട്ടിമാറ്റണമെന്നാണ് ആവശ്യം.