അഖിലേന്ത്യാ ഇൻവിറ്റേഷൻ വോളിബോൾ അസംപ്ഷൻ ചാമ്പ്യൻമാർ

ചങ്ങനാശ്ശേരി : കർണാടകയിലെ ഹാസനിൽ നടന്ന അഖിലേന്ത്യ ഇൻവിറ്റേഷൻ വോളിബോൾ ടൂർണമെന്റിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന എല്ലാ മത്സരങ്ങളിലും വിജയിച്ച് ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ജേതാക്കളായി.

ആവേശകരമായ അവസാന മത്സരത്തിൽ എസ്.ആർ.എം. യൂണിവേഴ്‌സിറ്റിയെ 23-25, 25-19, 26-24 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് അസംപ്ഷൻ കിരീടം സ്വന്തമാക്കിയത്. അസംപ്ഷൻ കോളേജിന്റെ പവിത്ര ആർ. മികച്ച അറ്റാക്കറായും നീയ അനിൽ മികച്ച ബ്ലോക്കറായും തിരഞ്ഞെടുക്കപ്പെട്ടു.ടീമിന്റെ വിജയത്തിന് മികച്ച പരിശീലനവും മാർഗനിർദേശവും നൽകിയ സ്‌പോർട്‌സ് കൗൺസിൽ കോച്ച് നവാസ് വഹാബിനെ കോളേജ് അധികൃതർ അഭിനന്ദിച്ചു. കർണാടക മന്ത്രി കെ.എം. ഷിവാലിങ്‌ ഗൗഡ വിജയികൾക്ക് ട്രോഫികൾ വിതരണംചെയ്തു.