കാഞ്ഞിരപ്പള്ളി രൂപത സ്വീകരണം നൽകി

കാഞ്ഞിരപ്പള്ളി : ലെയോ പതിന്നാലാമൻ മാർപാപ്പായുടെ സാന്നിധ്യത്തിൽ ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ നടക്കുന്ന കത്തോലിക്കാ കോൺഗ്രസ് ആഗോളസംഗമത്തിന് മുന്നോടിയായി വിവിധ രാജ്യങ്ങളിലൂടെ പ്രയാണം നടത്തുന്ന പതാകയ്ക്ക് കാഞ്ഞിരപ്പള്ളി രൂപതയിൽ സ്വീകരണം നൽകി.
രൂപത വികാരി ജനറൽ ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിലിൽനിന്ന് പതാക ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. സിഗ്നേച്ചർ കാംപെയിന്റെ ഭാഗമായി വികാരി ജനറൽ ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേലും രൂപത ഭാരവാഹികളും ഒപ്പ് രേഖപ്പെടുത്തി.
രൂപതാ പ്രസിഡന്റ് ബേബി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ആർച്ച് പ്രീസ്റ്റ് ഡോ. കുര്യൻ താമരശ്ശേരി,
ക്യാപ്റ്റൻ ഡോ. ജോസുകുട്ടി ഒഴുകയിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ബെന്നി ആന്റണി, ജോമി കൊച്ചുപറമ്പിൽ, രൂപതാ ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്, ജോസഫ് പണ്ടാരക്കളം, ടെസി ബിജു പാഴിയാങ്കൽ, കത്തീഡ്രൽ യൂണിറ്റ് പ്രസിഡന്റ് ജിജി പുത്തേട്ട് എന്നിവർ പ്രസംഗിച്ചു.