രുക്മിണീസ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി

വൈക്കം : വൈക്കം കിഴക്കേനട ക്ഷീരവൈകുണ്ഠപുരം പാർഥസാരഥി ക്ഷേത്രത്തിലെ ഭാഗവതസപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുക്മിണീസ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി. കിഴക്കുംകാവ് ദേവീക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ഘോഷയാത്രയ്ക്ക് വാദ്യമേളങ്ങളും താലപ്പൊലിയും മുത്തുക്കുടകളും അകമ്പടിയായി.
ക്ഷേത്രം ഭാരവാഹികളായ ബി. ജയകുമാർ, രാജേന്ദ്രദേവ്, രാധാകൃഷ്ണൻ കുന്നത്ത്, ജയകുമാർ കൗസ്തുഭം, രാധാകൃഷ്ണൻ നായർ, ടി.കെ. രാജേന്ദ്രൻ, ഇ.കെ. പ്രതാപൻ, വി. അനിൽകുമാർ, കെ.ഡി. സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി. തിങ്കളാഴ്ച രാവിലെ 9.30-ന് കുചേലോപാഖ്യാനം, സമാപനദിനമായ ചൊവ്വാഴ്ച രാവിലെ 9.30-ന് കൽക്കി അവതാരം, ഉച്ചയ്ക്ക് 12-ന് പ്രസാദമൂട്ട്.