കാറുകൾ കൂട്ടിയിടിച്ച് അപകടം

പാലാ : കാറുകൾ കൂട്ടിയിടിച്ച് നാല് അയ്യപ്പഭക്തർക്ക് പരിക്കേറ്റു. പാലാ -പൊൻകുന്നം റോഡിൽ പൂവരണി പച്ചാത്തോടിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറ്റൊരുകാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം
കണ്ണൂർ സ്വദേശി സിദ്ധാർഥ് (23), മലപ്പുറം സ്വദേശികളായ സൂരജ് (22), ദർശൻ (23), ഋഷികേശ് (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.