ലെവൽക്രോസ്‌ തകർന്ന്‌ വേറെ ‘ലെവൽ’

ഏറ്റുമാനൂർ : പാറോലിക്കൽ റെയിൽവേ ഗേറ്റിന്റെ അപ്രോച്ച് റോഡ് തകർന്നതോടെ യാത്ര ദുരിതത്തിലായി. മൂന്നുമാസം മെറ്റൽ നിരത്തിയ റോഡാണ്‌ പൂർണമായും നശിച്ചത്. അതിരമ്പുഴയെയും സമീപ പ്രദേശങ്ങളെയും എം.സി. റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാനപാതയാണിത്.

ആശുപത്രികളിലെത്തുന്നവരും ജോലിയാവശ്യങ്ങൾക്കായി യാത്രചെയ്യുന്നവരുമായി ഒട്ടേറെയാളുകളാണ് റോഡ് ഉപയോഗിക്കുന്നത് .റെയിൽവേ മേൽപ്പാലത്തിനായി ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടാകാത്തത് ഖേദകരമാണന്ന് യാത്രക്കാർ പറയുന്നു.ലെവൽക്രോസുകളിൽ മെറ്റിൽ നിരത്തുന്നത് പഴയ സമ്പ്രദായമാണ്. പാളവുമായി സമാസമം ഇന്റർലോക്കുകൾ കൊണ്ട് ബന്ധിപ്പിച്ച് റബ്ബർ സ്ട്രാപ്പ് ഉപയോഗിച്ച് വിടവുകളില്ലാത്തവിധം ആധുനികരീതിയിൽ റെയിൽവേ ഇന്ന് പലയിടത്തും പൂർത്തീകരിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണിക്കായി റെയിൽവേ പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്.