കേരള സ്‌കൂള്‍ അക്കാദമിയുടെ ബെസ്റ്റ് സ്‌കൂള്‍ അവാര്‍ഡ് ഹോളി ഫാമിലിക്ക്

കോട്ടയം: കേരള സ്‌കൂള്‍ അക്കാദമി നല്‍കുന്ന അഞ്ചാമത് ബെസ്റ്റ് സ്‌കൂള്‍ അവാര്‍ഡ് കോട്ടയം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമ്മാനിച്ചു. മുന്‍ പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തര മന്ത്രിയും എം. എല്‍. എയുമായ രമേശ് ചെന്നിത്തലയില്‍നിന്നും ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി.എം. ബിജു അവാര്‍ഡ് സ്വീകരിച്ചു. അക്കാദമിക, അക്കാദമിക ഇതര രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന സ്‌കൂളുകള്‍ക്ക് നല്‍കുന്ന അവാര്‍ഡാണിത്.
Content Highlights: kottayam news