ഇന്റർ സ്കൂൾ സോഷ്യൽ ഹാക്കത്തോൺ

കോട്ടയം: ലഹരി വിമുക്ത കേരളത്തിന് പുത്തൻ ആശയങ്ങളുമായി ഇന്റർ സ്കൂൾ സോഷ്യൽ ഹാക്കത്തോൺ. ബി.സി.എം. കോളേജ് സോഷ്യോളജി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. 60-ലധികം വിദ്യാർഥികൾ പങ്കെടുത്തു. വിവിധ സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും നൂതന ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്ന ആശയങ്ങൾ വിദ്യാർഥികൾ പങ്കുവെച്ചു. യുവജന ക്ലബ്ബുകൾ, സന്നദ്ധ പ്രവർത്തകർ, പ്രാദേശിക കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും സംഗീതം, നൃത്തം, നാടകം, വായന തുടങ്ങിയ ക്രിയാത്മക പ്രവർത്തനങ്ങളിൽ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും വിദ്യാർഥികൾ നിർദേശിച്ചു. സെയ്ന്റ് ആൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടയം, എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ കോട്ടയം, ബേക്കർ വിദ്യാപീഠം സ്കൂൾ കോട്ടയം എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
Content Highlights: BCM College Kottayam organized an inter-school social hackathon focusing on innovative ideas for a drug-free Kerala.