ഡോ. ജോബിൻ എസ് കൊട്ടാരത്തിന് ചേഞ്ച് മേക്കർ അവാർഡ്

ചങ്ങനാശ്ശേരി : ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി സിവിൽ സർവിസ് പരിശീലനം നൽകി, പ്രൊജക്റ്റ് ചിത്രശലഭം എന്ന പദ്ധതിയിലൂടെ അവരെ ഇന്ത്യൻ സിവിൽ സർവ്വീസിലെത്തിച്ച മികവിന് ചങ്ങനാശ്ശേരി സ്വദേശി ഡോ. ജോബിൻ എസ് കൊട്ടാരത്തെ ഗുജറാത്തിലെ വഡോദര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ സന്നദ്ധ സംഘടനയായ, സമൻവേ പ്രതിഷ്ഠാൻ 'ചേഞ്ച് മേക്കർ 'അവാർഡ് നൽകി ആദരിക്കും.
ഒക്ടോബർ 1 മുതൽ 4 വരെ ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിക്ക് സമീപമുള്ള സഹകാർ ഭവനിൽ നടക്കുന്ന നാഷണൽ ചേഞ്ച് മേക്കർസ് മീറ്റിൽ സമൂഹത്തിൽ പോസിറ്റീവ് ആയ മാറ്റം വരുത്താൻ കഴിഞ്ഞ ഇന്ത്യയിലെ 51 ചേഞ്ച് മേക്കർസ് ഒരുമിച്ച് കൂടി ഇന്ത്യയിൽ വരുത്താൻ സാധിക്കുന്ന സാമൂഹിക മാറ്റങ്ങൾ ചർച്ച ചെയ്യും
.4 ന് വൈകുന്നേരമാണ് അവാർഡ് ദാനചടങ്ങ്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അബ്സൊല്യൂട്ട് ഐ. എ. എസ് അക്കാദമിയുടെ സ്ഥാപകനായ ഡോ. ജോബിൻ എസ് കൊട്ടാരം ഇത്തിത്താനം സ്വദേശിയാണ്. ഭാര്യ ക്രിസ്റ്റി, മക്കൾ എയ്ഡൻ, നോവ
Content Highlights: Dr. Jobin S Kottaram awarded the National Change Maker Award by Samanvay Pratishthan., Recognized for providing free civil service training to specially-abled students through Project Chitrashalabham., Award ceremony scheduled for October 4 at Sahakar Bhavan near Statue of Unity, Gujarat., Founder of Absolute IAS Academy in Thiruvananthapuram and Kochi, hailing from Changanassery.