സംസ്ഥാന ഗുസ്തിമത്സരത്തിന് തുടക്കം

ചടയമംഗലം : 11-ാമത് സംസ്ഥാന അണ്ടർ-15 ഗുസ്തിമത്സരങ്ങൾ ചടയമംഗലം പേൾ ഓഡിറ്റോറിയത്തിൽ തുടങ്ങി. 29-ന് സമാപിക്കും. എം.എം. നസീർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ. സുദേവൻ അധ്യക്ഷനായി.
റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് വി.എൻ. പ്രസൂദ്, വൈസ് പ്രസിഡന്റ് ജെ. വിജയകുമാർ, ജില്ലാ പ്രസിഡന്റ് എസ്. പ്രദീപ്കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ഗീതാകുമാരി, പഞ്ചായത്ത് അംഗങ്ങളായ നിഷ ഷെമീർ, ദിവ്യ, ആർ.എസ്. ശ്യാംകുമാർ, എസ്. ഉണ്ണിക്കൃഷ്ണൻ, ഫുട്ബോൾ മുൻ ഇന്ത്യൻ താരം കെ. അജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
ശനിയാഴ്ച 10 മുതൽ ഫ്രീസ്റ്റൈൽ മത്സരങ്ങൾ നടക്കും. 11-ന് ഉദ്ഘാടനം കെ.എൻ. ബാലഗോപാൽ എം.എൽ.എ. നിർവഹിക്കും. ഞായറാഴ്ച രാവിലെ 10 മുതൽ പെൺകുട്ടികളുടെ മത്സരം. 11-ന് ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി., ബി.ബി. ഗോപകുമാർ എം.എൽ.എ. എന്നിവർ നിർവഹിക്കും.