പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം

ശാസ്താംകോട്ട : ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നടന്ന പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഡോ. ഹനീസ് നിർവഹിച്ചു. പഞ്ചായത്ത് അംഗം എസ്. ദിലീപ്കുമാർ, ജെ.പി.എച്ച്.എൻ.മാരായ ജയ, റബിയ, ആശാവർക്കർ രജനി എന്നിവർ പങ്കെടുത്തു.
തേവലക്കര പഞ്ചായത്തിലെ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം പ്രസിഡന്റ് എസ്. അനിൽ നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബിന്ദ്യ അജയൻ, രാധാലക്ഷ്മി, മെഡിക്കൽ ഓഫീസർ ഡോ. സ്മിത, ഡോ. ഷാഫി, ഹെൽത്ത് ഇൻസ്പെക്ടർ ബൈജു തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിൽ 2027 കുഞ്ഞുങ്ങൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകി.