കുടിക്കോട് ഗുരുദേവ സ്കൂളിൽ കിഡ്സ് ഫെസ്റ്റ്

കുടിക്കോട് :ശ്രീഗുരുദേവ സെൻട്രൽ സ്കൂളിൽ ‘ക്രെസെൻഡോ–കിഡ്സ് ഫെസ്റ്റ് 2026’ സംഘടിപ്പിച്ചു. സെൻട്രൽ സ്കൂളിലും കിൻഡർ കാസിൽ കുണ്ടറ, മരുതമൺപള്ളി, കൈതക്കുഴി എന്നിവിടങ്ങളിലുമുള്ള പ്ലേ ക്ലാസ് മുതൽ രണ്ടാംക്ലാസ് വരെയുള്ള വിദ്യാർഥികൾ പങ്കെടുത്തു. കൊല്ലം കുടുംബകോടതിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റും അഡീഷണൽ കൗൺസിലറുമായ കെ. സാവിത്രീദേവി ഉദ്ഘാടനം ചെയ്തു. സ്കൂൾ വൈസ് ചെയർപേഴ്സൺ ലക്ഷ്മി സുന്ദരൻ, പ്രിൻസിപ്പൽ രാധിക പഴങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.