തീവണ്ടിക്കു നേരേ കല്ലെറിഞ്ഞ സംഭവം: അസാം സ്വദേശി അറസ്റ്റിൽ

കൊല്ലം: മയ്യനാട് റെയിൽവേ സ്റ്റേഷനു സമീപം തീവണ്ടിക്കു നേരേ കല്ലെറിഞ്ഞ കേസിൽ അസാം സ്വദേശി ടേക്ക് ബഹാദൂർ ഛത്രി (23) അറസ്റ്റിൽ. കൊല്ലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഞായറാഴ്ച രാവിലെയാണ് ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസിനു നേരേ കല്ലേറുണ്ടായത്. യാത്രക്കാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് മയ്യനാട് ഭാഗത്തുനിന്ന് പ്രതിയെ പിടികൂടിയത്.
കല്ലേറ് തടയുന്നതിനായി മയ്യനാട്, പെരിനാട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ തിരുവനന്തപുരം ഡിവിഷൻ സീനിയർ കമ്മിഷണർ മുഹമ്മദ് ഹനീഫ നിർദേശം നൽകി. ഈ മേഖലകളിൽ ഡ്രോൺ നിരീക്ഷണവും ശക്തമാക്കും. ഇൻസ്പെക്ടർ കെ.എം. സുനിൽകുമാർ, എസ്.ഐ. ബാബു, ഹെഡ് കോൺസ്റ്റബിൾ മധു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Content Highlights: An Assam native was arrested and remanded for pelting stones at the Guruvayur-Thiruvananthapuram Intercity Express near Mayyanad in Kollam.