ലോകത്തിലെ ആദ്യത്തെ എഐ മന്ത്രിയും എഐ നയതന്ത്രജ്ഞയും

2025 സെപ്‌റ്റംബറിലാണ് ലോകത്തിലെ ആദ്യത്തെ എഐ മന്ത്രിയെ നിയമിക്കുന്ന രാജ്യം എന്ന നേട്ടം അൽബേനിയ എന്ന യൂറോപ്യൻ രാജ്യം സ്വന്തമാക്കിയത്.
അൽബേനിയൻ ഭാഷയിൽ സൂര്യൻ എന്നർഥംവരുന്ന ഡിയേല (Diella) എന്ന പേരാണ് ഈ എഐ മന്ത്രിക്ക് നൽകിയിട്ടുള്ളത്.
2025 മേയിൽ ലോകത്തിലെ ആദ്യത്തെ എഐ നയതന്ത്രജ്ഞയെ പുറത്തിറക്കിയ രാജ്യമാണ് യുക്രെയ്ൻ. വിക്ടോറിയ ഷി എന്ന പേരിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായി അവതരിപ്പിച്ച ഈ എഐ കഥാപാത്രത്തിന് ശബ്ദം നൽകിയതും രൂപത്തിന് പ്രചോദനമായതും റൊസാലി നോമ്പ്രെ എന്ന യുക്രെയ്ൻ ഗായികയാണ്.
ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ രാജ്യങ്ങളെ ക്രമീകരിക്കുമ്പോൾ ആദ്യം വരുന്ന രാജ്യങ്ങളിൽ ഒന്നായ അൽബേനിയയുടെ തലസ്ഥാനം ടിരാനയാണ്.
Content Highlights: Discover Albania`s first AI Minister, Diella, and Ukraine`s AI diplomat, Victoria Shi. Learn about groundbreaking AI advancements in government.