ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഹെഡ് മാസ്റ്റർ: വിശേഷങ്ങളുമായി ബാബർ അലി ആൽഫാവേഴ്സ് വേദിയിൽ

ഒരിക്കൽ ഒരു കളിപോലെ കൂട്ടുകാർക്ക് ക്ലാസെടുക്കുകയായിരുന്നു മുർഷിദാബാദ് സ്വദേശിയായ ബാബർ അലി എന്ന ഒൻപതുവയസ്സുകാരൻ. സ്കൂളുകളൊന്നുമില്ലാതിരുന്ന അവന്റെ ഗ്രാമത്തിലെ കുട്ടികൾക്ക് പക്ഷേ അത് വെറുമൊരു കളിയായിരുന്നില്ല. ഇതുമനസ്സിലാക്കിയ ബാബർ, ടീച്ചറും കുട്ടിയും കളി കാര്യമാക്കുകയും ഒരു സ്കൂൾ തുടങ്ങുകയും ചെയ്തു. ഒൻപതാം വയസ്സിൽ അധ്യാപകനും 16ാം വയസ്സിൽ പ്രധാനാധ്യാപകനുമായ ബാബർ അലിയുമുണ്ട് ആൽഫാവേഴ്സ് വേദിയിൽ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഹെഡ്മാസ്റ്ററായ വിശേഷങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. അ‍ഞ്ജലി രാജൻ മോഡറേറ്ററായി.  

Content Highlights: Meet Babar Ali, the world`s youngest headmaster, who started a school at 9. Discover his inspiring journey on AlphaVerse with moderator Anjali Rajan.