ക്ലാസ്റൂമിൽനിന്ന് രക്ഷപ്പെട്ട് ക-ഫെസ്റ്റിൽ ചെന്നപ്പോ ദേ കഥയുടെ ക്ലാസ്

കഥയുടെ ക്ലാസുമായി കുട്ടികളെ രസിപ്പിച്ച് ബാലസാഹിത്യകാരായ എസ്. ആർ ലാലും സന്തോഷ് വള്ളിക്കോടും. ആൽഫാവേഴ്സിന്റെ രണ്ടാംദിനമായ ഇന്ന് ‘കഥയെഴുതാൻ പഠിക്കാം’, എന്ന സെഷനിൽ ഇരുവരും കുട്ടികളോട് സംവദിച്ചു. ഒരു നല്ല കഥ എഴുതാനുള്ള നുറുങ്ങുവിദ്യകളും രസക്കൂട്ടുകളും അവർ കുട്ടികളുമായി പങ്കുവച്ചു. കുട്ടികളുടെ പ്രിയ കഥാപാത്രമായ മീശമാർജാരന്റെ സ്രഷ്ടാവ് കൂടിയാണ് മാതൃഭൂമിയിൽ അസിസ്റ്റന്റ് എഡിറ്ററായ സന്തോഷ് വള്ളിക്കോട്.

Content Highlights: Engaging storytelling workshop for children. Malayalam children`s authors S.R. Lal and Santhosh Vallikkodu inspire young minds.