“ഓമനമക്കൾക്കാശ ഔന്നത്യത്തിൽ പാറാൻ”-അക്ഷരങ്ങളുടെ രസക്കൂട്ടുകളുമായി ശ്രീജ പ്രിയദർശനും അനില മാത്യുവും

“ഓമനമക്കൾക്കാശ ഔന്നത്യത്തിൽ പാറാൻ” ശ്രീജടീച്ചർ പാടിതുടങ്ങിയപ്പോൾ കുട്ടിക്കൂട്ടുകാരും കൂടെപ്പാടി. മധുരമുള്ള അക്ഷരപ്പാട്ടുകളുമായാണ് ആൽഫാവേഴ്സ് വേദിയിൽ ശ്രീജടീച്ചറും അനിലടീച്ചറും എത്തിയത്. പാട്ടും കഥകളും കളികളുമായി ഇരുവരും വേദിയിൽ നിറഞ്ഞു. ടീച്ചർമാർക്കൊപ്പം പാടിയും കളിച്ചും മലയാളത്തിന്റെ മധുരം നുണഞ്ഞ് കുട്ടിക്കൂട്ടുകാരും രസിച്ചു.