പൂച്ചകളുടെ മൂഡും മൂഡ് സ്വിംഗ്സും ഒക്കെ നോക്കീം കണ്ടും പെരുമാറണേ...

പൂച്ച കടിച്ചോ? എങ്കിൽ അതിന് എന്തോ പറയാനുണ്ട്…
Overstimulation: ഒരുപാടങ്ങ് കൊഞ്ചിച്ച് വെറുപ്പിച്ചാൽ ഒരു കടിയങ്ങ് തരാനും പൂച്ചകൾ മടിക്കില്ല.
Communication: ഇനി ഇതാവർത്തിക്കരുതെന്ന് പൂച്ചയ്ക്ക് നമ്മളോടോ മറ്റുള്ള പൂച്ചകളോടോ പറയാനുണ്ടെങ്കിൽ അവ കടിച്ചുകൊണ്ടാണത് പറയുക.
Fear or Anxiety: ഭയപ്പെട്ടാലും പേടിപ്പിക്കാൻ ശ്രമിച്ചാലും പൂച്ചകൾ പ്രതിരോധമെന്നോണം കടിക്കാൻ ശ്രമിക്കും.
Teething: പൂച്ചക്കുട്ടികൾ പല്ല് വരുന്ന സമയത്ത് കണ്ണിൽ കണ്ടതിലെല്ലാം അറഞ്ചം പുറഞ്ചം കടിക്കുന്നവരാണ്.
Redirected Aggression: തങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഏതെങ്കിലും ജീവികളോ വസ്തുക്കളോ കണ്ട് ആകെ വിറളി പിടിച്ചിരിക്കുന്ന പൂച്ചകളെ സൂക്ഷിക്കണം. അവർ എപ്പോൾ വേണമെങ്കിലും ഒരു കടി പാസാക്കും.
Safety tip- പൂച്ചകളുടെ മൂഡും മൂഡ് സ്വിംഗ്സും ഒക്കെ നോക്കീം കണ്ടും പെരുമാറിയില്ലേൽ കടി ഉറപ്പാണേ!
Content Highlights: Overstimulation: Biting can occur from excessive petting or handling., Communication: Cats may bite to signal that they want an interaction to stop., Fear or Anxiety: A bite can be a defensive reaction when a cat feels threatened., Teething: Kittens often bite objects to relieve discomfort from growing teeth., Redirected Aggression: Cats might bite a nearby person when agitated by something they cannot reach.