തണ്ണിമത്തൻ കൊണ്ട് പിസ! ഇത് കുട്ടികൾക്ക് ഇഷ്ടപ്പെടും തീർച്ച.

ആവശ്യമായ സാധനങ്ങൾ:

തണ്ണിമത്തൻ: ഒന്ന്

യോഗർട്ട്/ ക്രീം ചീസ്: ഒരു കപ്പ്

സ്‌ട്രോബെറി, ബ്ലൂബെറി, മൾബെറി മാങ്ങ, കിവി, പ്ലം: കാൽ കപ്പ് വീതം

തേൻ: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

തണ്ണിമത്തൻ, പിസയിലെ കഷണങ്ങൾ പോലെ ഒരേ വലിപ്പത്തിൽ മുറിക്കണം.

ഓരോ കഷണത്തിനുമുകളിലും യോഗർട്ടോ ക്രീം ചീസോ പുരട്ടുക.

മുകളിൽ പഴങ്ങൾ വിതറുക. നിങ്ങൾക്കിഷ്ടപ്പെട്ട മറ്റുപഴങ്ങളും ചേർക്കാം.

അല്പം തേൻ കൂടി ഒഴിച്ചാൽ തണ്ണിമത്തൻ പിസ റെഡി.

Content Highlights: Quick and easy preparation using fresh watermelon slices, Healthy alternative to traditional dough-based pizza, Customizable with various seasonal fruits and toppings, Kid-friendly snack idea for summer.