പച്ചടി ഇഷ്ടമില്ലാത്തവരുണ്ടോ? വെള്ളരിക്ക പച്ചടി തയ്യാറാക്കുന്നതെങ്ങനെയെന്നറിയാമോ?

ആവശ്യമുള്ള സാധനങ്ങൾ:
വെള്ളരിക്ക - പകുതി

തേങ്ങ -1/2 മുറി

പച്ചമുളക് - 2 എണ്ണം

കടുക് - 1 ടീസ്പൂൺ

തൈര് - 1 കപ്പ്

കറിവേപ്പില - 2 തണ്ട്

വറ്റൽമുളക് - 2 എണ്ണം

വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം:
വെള്ളരിക്ക തോലുചെത്തി ചെറിയ കഷണങ്ങളാക്കി നുറുക്കുക. പാകത്തിന് ഉപ്പും അല്പം വെള്ളവും ചേർത്ത് ചെറുതായി വേവിച്ചെടുക്കുക. ശേഷം തേങ്ങയും പച്ചമുളകും നന്നായി അരച്ചെടുക്കണം. കടുക് ചതച്ചെടുക്കുക. വെന്ത കഷണങ്ങളിൽ ചേരുവകൾ ചേർക്കുക. തൈരും കൂടെ ചേർത്ത് ഇളക്കുക. തിളയ്ക്കാൻ തുടങ്ങുമ്പോൾ വാങ്ങിവെക്കണം. എണ്ണ ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിച്ച് ഇതിലേക്ക് വറ്റൽമുളക് രണ്ടായിമുറിച്ചതും കറിവേപ്പിലയുമിട്ട് വഴറ്റി വാങ്ങിവെച്ച മിശ്രിതത്തിൽ ചേർക്കുക. പച്ചടി തയ്യാർ.

Tip: വെള്ളരിക്ക വേവിക്കാതെ പച്ചയായും പച്ചടി തയ്യാറാക്കാം.

Content Highlights: Uses fresh cucumber, coconut, and curd as core ingredients