സാഹസികരേ ഇതിലേ…ഇതിലേ… ആവേശകരമായ 5 സാഹസിക വിനോദങ്ങളെക്കുറിച്ച് അറിയാമോ?

ബംഗീ ജമ്പിങ് :ഒരു ത്രില്ലിങ് സാഹസിക വിനോദമാണ് ബംഗീ ജമ്പിങ്. വലിയൊരു കയർ കാലിൽ കെട്ടിയാണ് ബംഗീ ജമ്പിങ് ചെയ്യുന്നവർ ഉയരത്തിൽ നിന്നും ചാടുക.

റാഫ്റ്റിങ്: പുഴയിലോ വെള്ളച്ചാട്ടങ്ങളിലോ തുഴഞ്ഞുപോകുന്ന വിനോദമാണ് റാഫ്റ്റിങ്. ഇതിനായി കാറ്റു നിറച്ച റാഫ്റ്റ് എന്ന ഉപകരണം ആണ് ഉപയോഗിക്കുക. ഓരോ ക്ലാസ്സുകളായി റാഫ്റ്റിങ്ങിന്റെ ഓരോ ഘട്ടങ്ങളും തരംതിരിച്ചിട്ടുണ്ട്. ക്ലാസ്സ് 1, ക്ലാസ്സ് 2 എന്നിങ്ങനെയുള്ള ആറ് ക്ലാസ്സുകളിൽ ഏറ്റവും ബുദ്ധിമുട്ടുള്ളതാണ് ആറാമത്തേത്.

ഹെലി സ്‌കീയിങ്: ഹെലികോപ്റ്ററിൽ പറന്നിറങ്ങി സ്‌കീയിങ് നടത്തുന്നതാണ് ഹെലിസ്‌കീയിങ്. സ്‌കീയിങ് നടത്തുന്നതിനായി ഉള്ള സ്‌കീസ് കൂടെക്കരുതും. മഞ്ഞിൽ തെന്നിനീങ്ങാൻ ഉപയോഗിക്കുന്ന നീണ്ട ദണ്ഡാണ് സ്‌കീസ്.

സ്‌കൈ ഡൈവിങ്: സാഹസികതയ്ക്കൊപ്പം നല്ല ധൈര്യവും വേണ്ട ഒരു വിനോദം ഇതാ- സ്‌കൈ ഡൈവിങ്. പാരച്യൂട്ടിന്റെ സഹായത്തോടെ വിമാനത്തിൽ നിന്ന് താഴേക്ക് ചാടണം. പാരച്യൂട്ടിങ് എന്നും ഇതിന് പേരുണ്ട്.

വാട്ടർഫാൾ റപ്പലിങ്: ബാഹുബലി വെള്ളച്ചാട്ടത്തിനു മുകളിലൂടെ കേറിപ്പോവുന്നത് കണ്ടിട്ടില്ലേ? വാട്ടർഫാൾ റപ്പലിങ് എന്ന സാഹസികവിനോദവും അങ്ങനെതന്നെയാണ്. വെള്ളച്ചാട്ടത്തിലൂടെ മുകളിൽ കയറുന്നത് കയറിൽ പിടിച്ചിട്ടാണെന്നു മാത്രം. കർണാടകയിലെ കൂർഗും മഹാരാഷ്ട്രയിലെ വിഹിഗോണും ഈ വിനോദത്തിനു പ്രശസ്തമാണ്.

Content Highlights: Overview of high-adrenaline activities including bungee jumping and skydiving., Technical breakdown of river rafting difficulty classes 1 through 6., Unique insights into heli-skiing equipment and techniques