പണത്തിനു പകരം തേയിലക്കട്ടകളോ? വാസ്തവം എന്താണെന്നു നോക്കാം

പണ്ടുകാലത്തെ ആളുകൾ തേയില പണമായി ഉപയോഗിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ടോ? കേട്ടിട്ട് അദ്ഭുതം തോന്നുന്നു അല്ലെ? പക്ഷെ സംഗതി സത്യമാണ്. പണ്ടു കാലത്ത് തേയിലയ്ക്ക് വലിയ വിലയും ഡിമാൻഡും ആയിരുന്നു. പല രാജ്യങ്ങളും തമ്മിൽ തേയില വ്യാപാരവും നടന്നിരുന്നു. അക്കാലത്ത് ചൈന, ടിബറ്റ്, മംഗോളിയ തുടങ്ങിയ പല ഏഷ്യൻ പ്രവിശ്യകളിലും തേയില ഉണക്കി ചതുരക്കട്ടകൾ പോലെ ആക്കി പണമായി ഉപയോഗിച്ചു.
അന്നത്തെ ആളുകൾ ഈ തേയിലക്കട്ടകൾ വെള്ളത്തിലിട്ട് തിളപ്പിച്ചു കുടിക്കുക മാത്രമല്ല, ഒരു ആഹാര പദാർഥമായി കഴിക്കുകയും ചെയ്തിരുന്നു.
തേയിലയ്ക്ക് ചൈനീസ് ഭാഷയിൽ ചായ്യെ എന്നാണ് പറയുന്നത്. ചായ എന്ന പാനീയത്തിന് ചാ എന്നും.
Content Highlights: tea used as cash in several countries, years ago