മത്തങ്ങ കഴിക്കാത്തവര്‍ക്കും ഇത് ഇഷ്ടപ്പെടും. മധുരിക്കും മത്തങ്ങ പായസം

ആവശ്യമായ സാധനങ്ങള്‍:
മത്തങ്ങ : ഒരു കിലോ (മൂത്തുപഴുത്തത്)
ശര്‍ക്കര : ഒരു കിലോ
നെയ്യ് : 50 ഗ്രാം
ഏലയ്ക്ക : അഞ്ചെണ്ണം
തേങ്ങ (വലുത്) : ഒന്ന്
അണ്ടിപ്പരിപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
മത്തങ്ങ കുരുവും തോലും കളഞ്ഞ് നല്ലവണ്ണം വേവിച്ച് ഉടച്ചെടുക്കുക.
അതില്‍ ശര്‍ക്കരപ്പാവൊഴിച്ച് വീണ്ടും വരട്ടുക.
എന്നിട്ട് തേങ്ങയുടെ രണ്ടാം പാല് ഒഴിച്ച് തിളപ്പിക്കുക.
പിന്നീട് ഒന്നാം പാല് ഒഴിച്ച് തിളയ്ക്കുന്നതിനു മുമ്പ്
വാങ്ങിവയ്ക്കുക.
ഇനി ഏലയ്ക്കാപ്പൊടി ചേര്‍ക്കാം. കുറച്ച് അണ്ടിപ്പരിപ്പെടുത്ത് നെയ്യില്‍ വറുത്തിടുക കൂടി ചെയ്താല്‍ മത്തങ്ങാപ്രഥമന് റെഡി!
Content Highlights: Learn to make a delicious and sweet pumpkin payasam recipe that even non-pumpkin eaters will love! Perfect for kids. Try this easy Kerala-style prathaman today!