കിടു ബ്രേക്ക്ഫാസ്റ്റ് ! കിവികൊണ്ടൊരു സ്മൂത്തി തയ്യാറാക്കിയാലോ?

കിവിയും പാഷൻഫ്രൂട്ടും കൊണ്ട് ഉണ്ടാക്കാവുന്ന ഒരു അടിപൊളി സ്മൂത്തിയുടെ റെസിപ്പിയാണിത്. ഇതിലേക്ക് ഓട്സ്മിൽക് കൂടെ ചേർത്താൽ ബ്രേക്ക്ഫാസ്റ്റ് കുശാൽ!

ആവശ്യമായ സാധനങ്ങൾ:
പാഷൻ ഫ്രൂട്ട് - 3 എണ്ണം
കിവി ഫ്രൂട്ട് - 2 എണ്ണം
ഓട്സ് മിൽക് - അരക്കപ്പ്
തേൻ - 2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം:
പാഷൻ ഫ്രൂട്ട്, കിവി മുറിച്ചത്, ഓട്സ് മിൽക്ക്, എന്നിവ തേനും ചേർത്ത് നന്നായി ഒരു മിക്സിയിൽ അടിച്ചെടുക്കാം. ഇതിന് മുകളിലേക്ക് ചെറുതായി മുറിച്ച കിവിയും കുറച്ച് പാഷൻഫ്രൂട്ടും ചേർത്ത് അലങ്കരിക്കാം. രുചിയൂറും സ്മൂത്തി റെഡി!

Content Highlights: Kiwi Passion Fruit smoothie recipe